section 34
EPWIS00EBEIOS led®IPEWORM., — TVIallm warm emolm?,
The Apprenticeship Act 1961 Central Act Malayalamസമുചിത ഗവൺമെന്റിന്, ഔദ്യോഗികഗസറ്റിൽ വിജ്ഞാപനം വഴി, ഈ ആക്റ്റിനോ, അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങൾക്കോ കീഴിൽ, അതിനു പ്രയോഗിക്കാവുന്ന ഏതെങ്കിലും അധികാരം, വിജ്ഞാപനം വഴി നിർദ്ദേശത്തിൽ വിനിർദ്ദേശിക്കുന്ന വിഷയങ്ങൾ സംബന്ധിച്ചും ഉപാധികൾ വല്ലതുമുണ്ടെങ്കിൽ, അവയ്ക്ക് വിധേയമായും:- (ക) സമുചിതഗവൺമെന്റ് കേന്ദ്ര ഗവൺമെന്റായിരിക്കുന്നിടത്തൂ, വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കുന്നതും കേന്ദ്രഗവൺമെന്റിൻ കീഴിലുള്ളതുമായ ഉദ്യോഗസ്ഥനാലും, അല്ലെങ്കിൽ അധികാരസ്ഥാനത്താലൂ, അല്ലെങ്കിൽ വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കുന്നതു സ്റ്റേറ്റു ഗവൺമെന്റിൻ കീഴിലുള്ളതുമായ ഉദ്യോഗസ്ഥനാലും അല്ലെങ്കിൽ അധികാരസ്ഥാനത്താലും; (ഖ) സമുചിതഗവൺമെന്റ് സ്റ്റേറ്റുഗവൺമെന്റായിരിക്കുന്നിടത്തൂ, വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കുന്നതു സ്റ്റേറ്റു ഗവൺമെന്റിൻ കീഴിലുള്ളതുമായ ഉദ്യോഗസ്ഥനാലും അല്ലെങ്കിൽ അധികാരസ്ഥാനത്താലും, കൂടി പ്രയോഗിക്കപ്പടാവുന്നതായിരിക്കുമെന്ന് നിർദ്ദേശിക്കാവുന്നതാണ്.
Study data processing for this section.
PDF: pending for this language.