section 30
ogJ.
The Apprenticeship Act 1961 Central Act Malayalam(1) ഏതെങ്കിലും നിയോഗകൻ:- (ക) അപ്രന്റീസായി ഏർപ്പെടുത്താൻ യോഗ്യതയുള്ളവനല്ലാത്ത ഒരാളെ അപ്രന്റീസായി ഏർപ്പെടുത്തുകയോ, അല്ലെങ്കിൽ (ഖ) അപ്രന്റീസ്ഷിപ്പ് കോൺട്രാക്റ്റിലെ നിബന്ധനകളും ഉപാധികളും നടപ്പാക്കാതിരിക്കുകയോ, അല്ലെങ്കിൽ (ഗ) തന്നോട്, ഏർപ്പെടുത്താൻ ഈ ആക്റ്റിലെ വ്യവസ്ഥകൾ കീഴിൽ ആവശ്യപ്പെടുന്ന അപ്രന്റീസുകളുടെ എണ്ണം സംബന്ധിച്ച് ആ വ്യവസ്ഥകൾ ഉല്ലംഘിക്കുകയോ; ചെയ്യുന്നുവെങ്കിൽ, അയാൾ ആറു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു. (2) ഏതെങ്കിലും നിയോഗകനോ മറ്റെന്തെങ്കിലും ആളോ, (ക) ഏതെങ്കിലും വിവരമോ റിട്ടേണോ നൽകാൻ ആവശ്യപ്പെട്ടിരിക്കെ— (i) അങ്ങനെയുള്ള വിവരമോ റിട്ടേണോ നൽകാൻ വിസമ്മതിക്കുകയോ ഉപേക്ഷവരുത്തുകയോ; (ii) വ്യാജവും, വ്യാജമാണെന്ന് താൻ അറിയുകയോ വിശ്വസിക്കുകയോ, സത്യമാണെന്ന് താൻ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതുമായ ഏതെങ്കിലും വിവരമോ, റിട്ടേണോ കൊടുക്കുകയോ കൊടുപ്പിക്കുകയോ; (iii) തന്നോട് കൊടുക്കാൻ ആവശ്യപ്പെടുന്ന ഏതെങ്കിലും വിവരം ലഭിക്കാൻ ആവശ്യമായ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയാൻ വിസമ്മതിക്കുകയോ വ്യാജമായ ഉത്തരം നൽകുകയോ, അല്ലെങ്കിൽ (ഖ) ഈ ആക്റ്റോ, ആക്റ്റിൻ കീഴിലോ പ്രാധികാരപ്പെടുത്തുന്ന ഏതെങ്കിലും പ്രവേശനമോ ഇൻസ്പെക്ഷനോ, വിസ്താരമോ അന്വേഷണ വിചാരണയോ നടത്തുന്നതിന് കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകനോ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനോ അല്ലെങ്കിൽ, കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകനോ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനോ ഇതിലേക്ക് ലിഖിതമായി പ്രാധികാരപ്പെടുത്തുന്നതും അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകൻ താഴെയല്ലാത്തതല്ലാത്ത മറ്റാരുംക്കോ ന്യായമായ ഏതെങ്കിലും സൗകര്യം നൽകാൻ വിസമ്മതിക്കുകയോ മനഃപൂർവ്വം ഉപേക്ഷവരുത്തുകയോ, അല്ലെങ്കിൽ (ഗ) അപ്രന്റീസ്ഷിപ്പ് ഉപദേശകന്റെ അംഗീകാരം കൂടാതെ അപ്രന്റീസിനോട് ഓവർടൈം ആയി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയോ; (ഘ) അപ്രന്റീസിനെ, അയാളുടെ പരിശീലനത്തോട് ബന്ദപ്പെട്ടതല്ലാത്ത ഏതെങ്കിലും പ്രവർത്തി ചെയ്യാൻ നിയോഗിക്കുകയോ, അല്ലെങ്കിൽ (ങ) അപ്രന്റീസിന് പീസ് വർക്കിന്റെ അടിസ്ഥാനത്തിൽ പണം കൊടുക്കുകയോ, അല്ലെങ്കിൽ (ച) അപ്രന്റീസിനോട് ഏതെങ്കിലും ഔട്ട്പുട്ട് ബോണസ് പദ്ധതിയിലോ, പ്രോത്സാഹനപദ്ധതിയിലോ, ഭാഗഭാക്കാകാൻ ആവശ്യപ്പെടുകയോ ചെയ്യുന്നവെങ്കിൽ അയാൾ ആറു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.
Study data processing for this section.
PDF: pending for this language.