section 29
loJeanmEm imy e MBIV Gate alimge @OMBe ERW B:006MEC,
The Apprenticeship Act 1961 Central Act Malayalamഇതിലേക്കായി ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങൾക്കും വിധേയമായി, കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകനോ, കേന്ദ്ര അപ്രന്റീസ്ഷിപ്പ് ഉപദേശകൻ ഇതിലേക്ക് ലിഖിതമായി പ്രാധികാരപ്പെടുത്തുന്ന അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനോ പദവിയിലും താഴെയല്ലാത്ത മറ്റാരും:- (ക) യുക്തമെന്ന് തോന്നുന്ന അസിസ്റ്റന്റ്മാരിൽ വല്ലവരും ഉണ്ടെങ്കിൽ, അവരോടുകൂടി സ്ഥാപനത്തിലേലോ അതിന്റെ ഭാഗത്തോ ന്യായമായ ഏത് സമയത്തും പ്രവേശിക്കുകയും, അത് ഇൻസ്പെക്ട് ചെയ്യുകയും പരിശോധിക്കുകയും; (ഖ) അതിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും അപ്രന്റീസിനെ വിസ്തരിക്കയോ ഈ ആക്റ്റിൻ അനുസൃതമായി വച്ചു പോരുന്ന ഏതെങ്കിലും രജിസ്റ്ററോ, റിക്കാർഡോ മറ്റ് രേഖകളോ ഹാജരാക്കാൻ ആവശ്യപ്പെടുകയോ, ഏതെങ്കിലും ആളുടെ, ഈ ആക്റ്റിന്റെ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമാണെന്ന് താൻ കരുതുന്ന സ്റ്റേറ്റ്മെന്റുകൾ സ്ഥലത്തു വച്ചോ അല്ലാതെയോ എടുക്കുകയോ; (ഗ) ഈ ആക്റ്റിലും അതിൻ കീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലും ഉള്ള വ്യവസ്ഥകൾ, ആ സ്ഥാപനത്തിൽ പാലിച്ചു പോരുന്നുണ്ടോ എന്ന് തിട്ടപ്പെടുത്തുന്നതിനുവേണ്ടി യുക്തമെന്ന് തോന്നുന്ന വിസ്താരവും അന്വേഷണവിചാരണയും ചെയ്യുകയും; (ഘ) നിർണ്ണയിക്കപ്പെടുന്ന മറ്റ് അധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യാവുന്നതാണ്: എന്നാൽ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകനോ സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകൻ ഇതിലേക്ക് ലിഖിതമായി പ്രാധികാരപ്പെടുത്തുന്ന, അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് ഉപദേശകൻ താഴെയല്ലാത്തതല്ലാത്ത മറ്റ് ആൾക്കോ സമുചിത ഗവൺമെന്റ് സ്റ്റേറ്റ് ഗവൺമെന്റ് ആയിരിക്കുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച് ഈ ഉപവകുപ്പിലെ (ക), (ഖ), (ഗ) അല്ലെങ്കിൽ (ഘ) ഖണ്ഡങ്ങളിൽ വിനിർദ്ദേശിച്ച അധികാരങ്ങളിൽ ഏതെങ്കിലും പ്രയോഗിക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെയിരുന്നാലും, ഈ വകുപ്പിൻ കീഴിൽ യാതൊരാളും നേരിട്ടോ അല്ലാതെയോ, തന്നെ കുറ്റത്തിന് ഉത്തരവാദി ആക്കാൻ പ്രവണതയുള്ളവവിധം ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയാനോ ഏതെങ്കിലും സ്റ്റേറ്റ്മെന്റ് കൊടുക്കാനോ നിർബ്ബന്ധിക്കപ്പെടാൻ പാടുള്ളതല്ല.
Study data processing for this section.
PDF: pending for this language.