section 9
കമ്മീഷന്റെ ചുമതലകൾ
The Kerala State Commission for Economically Backward Classes Among Forward Communities Act, 2015കമ്മീഷൻ താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്, അതായത്:— (എ) കേരള സംസ്ഥാനത്തിലെ മുന്നോക്ക വിഭാഗങ്ങളെ കണ്ടെത്തി ഒരു ലിസ്റ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുക; (ബി) മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുകയും അപഗ്രഥിക്കുകയും ക്ഷേമകാര്യങ്ങൾ ശിപാർശ ചെയ്യുകയും ചെയ്യുക; (സി) മുന്നോക്ക വിഭാഗമായി ഉൾപ്പെടുത്താനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ അർത്ഥനകൾ പരിശോധിക്കുകയും അതു സംബന്ധിച്ച പരാതികൾ കേൾക്കുകയും ഉചിതമെന്നു തോന്നുന്ന ഉപദേശം സർക്കാരിന് നൽകുകയും ചെയ്യുക; (ഡി) മുന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും സംസ്ഥാനത്ത് അവരുടെ വികസനത്തിലുണ്ടായ പുരോഗതി വിലയിരുത്തുകയും ചെയ്യുക; (ഇ) മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും ആവശ്യമായ വ്യവസ്ഥകളും മറ്റ് നടപടികളും ഫലവത്തായി നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച ശിപാർശകൾ നൽകുകയും വാർഷികമായോ കമ്മീഷൻ യുക്തമെന്നു കരുതുന്ന സമയത്തോ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുക; (എഫ്) മുന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച് പഠനം, ഗവേഷണം, വിശകലനം എന്നിവ നടത്തുക; (ജി) മുന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച് സർക്കാർ സ്വീകരിക്കേണ്ട യുക്തമായ നടപടികൾ നിർദ്ദേശിക്കുക; (എച്ച്) മുന്നോക്ക വിഭാഗങ്ങളെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് അവർ അഭിമുഖീകരിക്കുന്ന വൈഷമ്യങ്ങളെ സംബന്ധിച്ച്, സർക്കാരിന് കാലാകാലങ്ങളിലോ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക; (ഐ) മുന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്ധപ്പെട്ട് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള അങ്ങനെയുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുക; (ജെ) മുന്നോക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപിച്ചു കൊടുക്കുന്ന മറ്റേതെങ്കിലും കാര്യം ചെയ്യുക.
Study data processing for this section.
PDF: pending for this language.